ശാരദ തട്ടിപ്പ്: മുകുള്‍ റോയി സിബിഐയ്ക്കു മൊഴിനല്‍കി
ശാരദ തട്ടിപ്പ്: മുകുള്‍ റോയി സിബിഐയ്ക്കു മൊഴിനല്‍കി
Saturday, January 31, 2015 12:32 AM IST
കോല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘത്തിനു മുമ്പാകെ ഹാജരായി തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ റോയി മൊഴിനല്‍കി. മൊഴി നല്‍കണമെന്നാവശ്യപ്പെട്ടു രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തിന് സിബിഐ സംഘം സമന്‍സ് അയച്ചിരുന്നു. രാജ്യസഭാംഗമായ മുകുള്‍ റോയി ഇന്നലെ പത്തരയോടെയാണ് സാള്‍ട്ട്ലേക്കിലെ സിബിഐ ഓഫീസിലെത്തിയത്.

തൃണമൂല്‍ എംഎല്‍എ സവ്യസാചി ദത്തയും ഏതാനും അനുയായികളും ഒപ്പമുണ്ടായിരുന്നു. ശാരദാചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി സുദീപ്തോ സെന്നുമായി എങ്ങനെ പരിചയപ്പെട്ടു എന്നതുള്‍പ്പെടെ ചോദ്യങ്ങളില്‍ വിശദീകരണമാണ് സിബിഐ സംഘം തേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.