യൂബര്‍ പീഡനം: പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി
Saturday, January 31, 2015 12:32 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യൂബര്‍ ടാക്സിയില്‍ 25കാരി പീഡനത്തിനിരയായ കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. 28 സാക്ഷികളുള്ള കേസില്‍ അന്വേഷണ ഉദ്യോഗസ്ഥയായ എസ്ഐ രേണുവിനെയാണ് ഇന്നലെ വിസ്തരിച്ചത്. യൂബര്‍ ഏഷ്യ തലവന്‍ എറിക് അലക്സാണ്ടറും വിസ്തരിച്ചവരില്‍ ഉള്‍പ്പെടുന്നു. ആരോപണവിധേയനായ ടാക്സി ഡ്രൈവര്‍ സംഭവസമയത്ത് യൂബര്‍ ടാക്സി സര്‍വീസില്‍ ജോലി ചെയ്തിരുന്നതായി ഇദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്. പീഡനം നടന്ന ദിവസം ടാക്സി ഡ്രൈവര്‍ ശിവ്കുമാര്‍ യാദവ് യുവതി കയറിയ വാഹനം വഴിമാറ്റി ഓടിച്ചതായി സാറ്റ്ലൈറ്റ് റൂട്ട്മാപ്പുകളില്‍നിന്ന് അറിയാന്‍ കഴിഞ്ഞതായും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കാവേരി ബവേജക്കു മുമ്പാകെ എറിക് മൊഴിനല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.