ധനകമ്മി പ്രതീക്ഷയിലും അധികമായി
Saturday, January 31, 2015 12:30 AM IST
ന്യൂഡല്‍ഹി: ബജറ്റില്‍ കണക്കാക്കിയ ധനകമ്മി ഡിസംബര്‍ അവസാനത്തോടെ പിന്നിട്ടു. 5.31 ലക്ഷം കോടി രൂപയുടെ കമ്മിയാണു മാര്‍ച്ച് 31 ന് അവസാനിക്കുന്ന വര്‍ഷത്തേക്കു പ്രതീക്ഷിച്ചത്. പക്ഷേ ഡിസംബര്‍ അവസാനം കമ്മി 5.32 ലക്ഷം കോടിയായി.

നികുതിപിരിവ് കുറഞ്ഞതാണു കമ്മി കൂടാന്‍ കാരണം. എന്നാല്‍, ജിഡിപിയുടെ 4.1 ശതമാനം തോതില്‍ കമ്മി നിര്‍ത്താന്‍ സാധിച്ചേ ക്കും. ജിഡിപി കണക്കാക്കുന്നതിന്റെ അടിസ്ഥാനവര്‍ഷം മാറ്റിയതിനാല്‍ ജിഡിപി തുക കൂടുന്നതാണ് ഒരു കാരണം. ടെലികോം സ്പെക്ട്രം ലേലം കൂടുതല്‍ തുക നല്കും, ഇന്നലെ കോള്‍ ഇന്ത്യ ഓഹരി വിറ്റതു വഴി 22600 കോടിയില്‍പരം രൂപ കിട്ടുന്നതും ബജറ്റിനെ സഹായിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.