ഐഎസില്‍ ചേരാന്‍പോയ യുവതി ഹൈദരാബാദില്‍ തിരിച്ചെത്തി
Sunday, February 1, 2015 12:12 AM IST
ഹൈദരാബാദ്: ഇസ്ലാമിക് സ്റേറ്റ് സംഘടനയുടെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായി ഖത്തറില്‍നിന്നു തുര്‍ക്കിയിലേക്കു പോയ യുവതി വഴിമധ്യേ തീരുമാനം മാറ്റി ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചെത്തി.

ഖത്തറിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഒരു സ്ത്രീയുടെ പ്രേരണയിലാണു യുവതി അവര്‍ക്കൊപ്പം തുര്‍ക്കിക്കു പോയത്. വഴിമധ്യേ തീരുമാനം മാറ്റി മാതാപിതാക്കള്‍ക്കൊപ്പം കഴിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ എം. മഹീന്ദര്‍ റെഡ്ഡി പറഞ്ഞു.


രണ്ടു മാസം മുമ്പായിരുന്നു സംഭവം. യുവതി ഐഎസ് സംഘത്തിലെത്തിയിട്ടില്ലെന്നും പരിശീലനം നേടിയിട്ടില്ലെന്നും റെഡ്ഡി പറഞ്ഞു. ഹൈദരാബാദ് സിറ്റിയില്‍നിന്നു തുര്‍ക്കിയിലെ ഐഎസ് ക്യാമ്പിലേക്കു പോകാന്‍ തയാറെടുത്ത ഗൂഗിള്‍ കമ്പനി ജീവനക്കാരന്‍ ഉള്‍പ്പെടെ ആറുപേരുടെ ശ്രമം പോലീസ് കഴിഞ്ഞവര്‍ഷം പരാജയപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.