ഡല്‍ഹിയില്‍ വന്‍ മദ്യശേഖരം പിടികൂടി
Sunday, February 1, 2015 11:59 PM IST
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കമ്മീഷന്‍ നടത്തിയ റെയ്ഡില്‍ ഡല്‍ഹി യിലെ ഒരു ഗോഡൌണില്‍ നിന്ന് അയ്യായിരത്തിലേറെ മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. ആം ആദ്മി പാര്‍ട്ടിയുടെ ഉത്തം നഗര്‍ സ്ഥാനാര്‍ഥി നരേഷ് ബല്യാന്റെ ഉമസ്ഥതയിലുള്ളതാണു ഗോഡൌണെന്നാണു പ്രാഥമിക വിവരം.

എന്നാല്‍ ഗോഡൌണിന്റെ ഉടമ സ്ഥന്‍ ആരാണെ ന്നു പരിശോധിച്ചു വരികയാണെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

ഗോഡൌണ്‍ ബിജെപി നേതാവിന്റെ ഉടമസ്ഥതിയിലുള്ളതാണെന്നാ ണ് എഎപി പ്രവര്‍ത്തകന്‍ വിശാല്‍ ദദ്ലാനിയുടെ ആരോപണം. വെള്ളിയാഴ്ച രാത്രിയിലാണ് ഉത്തം നഗറിലെ ഗോഡൌണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 5,964 കുപ്പി മദ്യം പിടിച്ചെടുത്തത്.

ഹരിയാനയില്‍ നിര്‍മിച്ച മദ്യമാണു ഇലക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ പോലീസും ഫ്ളയിംഗ് സ്ക്വാഡും ചേര്‍ന്നു നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിരിക്കുന്നത്. എന്നാല്‍, തന്റെ ഉടമസ്ഥതയിലുള്ളതല്ല ഈ ഗോഡൌണെന്നും ഇതിന്റെ ഉടമ ബിജെപിക്കാരനാണെന്നും വ്യക്തമാക്കി നരേഷ് ബല്യാനും രംഗത്തെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.