ട്രെയിനുകളില്‍ ഇനി വാക്വം ടോയ്ലറ്റുകള്‍
Monday, February 2, 2015 12:35 AM IST
ന്യൂഡല്‍ഹി: വെള്ളം കൂടുതല്‍ ഉപയോഗിക്കേണ്ടാത്ത വാക്വം ടോയ്ലറ്റുകള്‍ ട്രെയിനുകളില്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയാറാക്കുന്നു. ഇത് ഇത്തവണ അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിക്കുമെന്നാണു സൂചന. പരിസ്ഥിതിക്ക് അനുകൂലമായ ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ചില ട്രെയിനുകളില്‍ മാത്രമാവും ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക.

അതേസമയം, ആദ്യഘട്ടത്തില്‍ 80 വാക്വം ടോയ്ലെറ്റുകള്‍ മാത്രമാണ് സ്ഥാപിക്കുകയെന്നും ഡല്‍ഹി- ചണ്ഡിഗഡ് ശതാബ്ദി എക്സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.


ഇപ്പോള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നാലിലൊന്ന് അളവില്‍ മാത്രം ചെലവാകുന്ന തരത്തിലുള്ള വാക്വം പദ്ധതി നടപ്പിലാക്കുന്നതിനു സ്റേഷനുകളില്‍ സേഫ്റ്റി ടാങ്കുകള്‍ നിര്‍മിക്കുന്നതിനു കരാറുണ്ടാക്കിയിട്ടുണ്െടന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ റെയില്‍വേയില്‍ വെള്ളം ഉപയോഗിക്കുന്നതു കുറയ്ക്കുന്നതുള്ള ആക്ഷന്‍ പ്ളാന്‍ തയാറാക്കാനും മന്ത്രി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.