ഓര്‍ഡിനന്‍സ് ഇറക്കാന്‍ താല്പര്യമില്ലെന്നു വെങ്കയ്യ നായിഡു
ഓര്‍ഡിനന്‍സ് ഇറക്കാന്‍ താല്പര്യമില്ലെന്നു വെങ്കയ്യ നായിഡു
Monday, February 2, 2015 12:35 AM IST
ഹൈദരാബാദ്: ഓര്‍ഡിനന്‍സുകള്‍ ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിനു യാതൊരു താല്പര്യവുമില്ലെന്നും പ്രതിപക്ഷം ആദ്യം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതു നിര്‍ത്തണമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

സര്‍ക്കാരിനെ എതിര്‍ക്കാനുള്ള എല്ലാ അവകാശവും പ്രതിക്ഷത്തിനുണ്ട്. ജനാധിപത്യപരമായ രീതിയില്‍ അവര്‍ക്കു പ്രതിഷേധം രേഖപ്പെടുത്താം. പക്ഷേ, അവര്‍ പാര്‍ലമെന്റില്‍ അക്രമാസക്തരാവുകയും വികസനത്തെ തടസപ്പെടുത്തുകയുമാണ്. സാമ്പത്തികരംഗത്തെ തളര്‍ച്ച മാറാന്‍ സമയമെടുക്കുമെന്നും മോദിയോടു പ്രതിപക്ഷത്തിന് അസൂയയാണെന്നും നായിഡു ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.