രാഹുല്‍ ഗാന്ധിയെ പ്രസിഡന്റാക്കിയാല്‍ എല്ലാവരെയും അറിയിക്കും: സോണിയ
രാഹുല്‍ ഗാന്ധിയെ പ്രസിഡന്റാക്കിയാല്‍  എല്ലാവരെയും അറിയിക്കും: സോണിയ
Friday, February 27, 2015 12:14 AM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയനീക്കങ്ങളെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതിനിടെ മാധ്യമങ്ങള്‍ക്കു സോണിയയുടെ മറുപടി. എല്ലാം കാത്തിരുന്നു കാണൂ, രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റാക്കിയാല്‍ അത് എല്ലാവരെയും അറിയിക്കും-സോണിയ പറഞ്ഞു. ഏപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു സോണിയയുടെ മറുപടി.

നെഹ്റു കുടുംബം തന്നെയാകും ഇനിയും പാര്‍ട്ടിയെ നയിക്കുക എന്ന വാദങ്ങള്‍ക്കു ബലംനല്‍കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗും മുന്‍ കേന്ദ്രമ ന്ത്രി കമല്‍നാഥും രംഗത്തെ ത്തി. ഇപ്പോള്‍ അവധിയില്‍ പോയിരിക്കുന്ന രാഹുല്‍ ഗാന്ധി ശക്തനായി തിരിച്ചെത്തുമെന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന. രാഹുല്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുന്നതില്‍ ആരും എതിര്‍പ്പ് ഉയര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇടയില്‍ പാര്‍ട്ടി ആശയക്കുഴപ്പത്തിലാണ്. പാര്‍ട്ടിനയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അന്തിമ അവകാശം രാഹുല്‍ ഗാന്ധിക്കു മാത്രമായി നല്കി അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം ഏല്‍പ്പിക്കുക എന്നതു മാത്രമാണ് ഇതിനു പോംവഴി, മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് പറഞ്ഞു.

ഇക്കാര്യത്തില്‍ അധികം താമസിക്കാതെതന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രാഹുലിനെ തെരഞ്ഞെടുക്കാത്തതില്‍ ആശയക്കുഴപ്പം വേണ്െടന്നും കമല്‍നാഥ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.