ഗുരുവായൂര്‍ - തിരുനാവായ പാതയ്ക്ക് ഒരു കോടി; ശബരി പാതയ്ക്ക് അഞ്ച് കോടി മാത്രം
ഗുരുവായൂര്‍ - തിരുനാവായ പാതയ്ക്ക് ഒരു കോടി; ശബരി പാതയ്ക്ക് അഞ്ച് കോടി മാത്രം
Friday, February 27, 2015 12:02 AM IST
ന്യൂഡല്‍ഹി: സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്ന കേരളത്തിലെ വിവിധ പദ്ധതികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും

തിരുനാവായ- ഗുരുവായൂര്‍ (35 കി.മി) പുതിയ പാതയുടെ നിര്‍മ്മാണം- ഒരു കോടി (കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത് അഞ്ചു കോടി)
അങ്കമാലി- ശബരിമല (116 കി.മി) അഞ്ച് കോടി (20 കോടി)
ഡിണ്ടിഗല്‍- പൊള്ളാച്ചി- പാലക്കാട് (224.88 കി.മി) ഗേജ് മാറ്റത്തിനു 100 കോടി
കൊല്ലം-തിരുനെല്‍വേലി- തിരുച്ചന്തൂര്‍- വിരുദുനഗര്‍ (357 കി.മി) ഗേജ് മാറ്റത്തിനു 85.69 കോടി
കൊച്ചുവേളി കോച്ചിംഗ് ടെര്‍മിനല്‍ 45 ലക്ഷം (74 ലക്ഷം)
എറണാകുളത്ത് ഒരു അഡീഷണല്‍ പിറ്റ് ലൈനും രണ്ട് സ്റാബ്ളിംഗ് ലൈനും സ്ഥാപിക്കാന്‍ മൂന്ന് കോടി (75 ലക്ഷം)

നിലമ്പൂര്‍ റോഡില്‍ അണ്‍ലോഡിംഗ് സംവിധാനത്തിനു 80 ലക്ഷം (12 ലക്ഷം)
പാലക്കാട് ഡിവിഷനിലെ ലവല്‍ ക്രോസിംഗിലേക്ക് ആളെ നിയോഗിക്കാന്‍ 50 ലക്ഷം (30 ലക്ഷം)
തിരുവനന്തപുരം ഡിവിഷനില്‍ ലവല്‍ ക്രോസിംഗിലേക്ക് ആളെ നിയോഗിക്കാന്‍ 20 ലക്ഷം (30 ലക്ഷം)
പാലക്കാട് ഡിവിഷനിലെ ലവല്‍ ക്രോസിംഗിലെ ഇന്റര്‍ ലോക്കിംഗിനു 40 ലക്ഷം
പാലക്കാട് ഡിവിഷനിലെ ലവല്‍ ക്രോസിംഗ് സ്റ്റാന്‍ഡേര്‍ഡൈസേഷന് 50 ലക്ഷം
തിരുവനന്തപുരം ഡിവിഷനിലെ ലവല്‍ ക്രോസിംഗ് ഇന്റര്‍ ലോക്കിംഗിന് ഒരു കോടി
തിരുവനന്തപുരം- എറണാകുളം- തൃശൂര്‍ കമ്യൂണിക്കേഷന്‍ സംവിധാനത്തിനു 90 ലക്ഷം (80 ലക്ഷം)
ഷൊര്‍ണൂര്‍- കോഴിക്കോട്- മംഗലാപുരം കമ്യൂണിക്കേഷന്‍ സംവിധാനത്തിനു 90 ലക്ഷം

എറണാകുളം- ആലപ്പുഴ- കായംകുളം ലവല്‍ ക്രോസിംഗ് ഇന്റര്‍ ലോക്കിംഗിന് 90 ലക്ഷം
പാലക്കാട് ഡിവിഷന്‍ ലിമിറ്റഡ് ഹൈറ്റ് സബ്വേ (92-95, 97-98, 101-107) 11 ലക്ഷം
ഷൊര്‍ണൂര്‍- എറണാകുളം പാതയില്‍ സബ് വേ ഒരു ലക്ഷം
കഴക്കൂട്ടം 132 കെവി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ 1.30 കോടി
പാലക്കാട്, കണ്ണൂര്‍ ക്വാര്‍ട്ടറുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ 1.30 കോടി
എറണാകുളം കോച്ചിംഗ് കോംപ്ളക്സിനു 1.25 കോടി (35 ലക്ഷം)
പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ പ്ളാറ്റ്ഫോം ഉയര്‍ത്തുന്നതിന് ഒന്‍പത് കോടി
പാലക്കാട്, തിരുവനന്തപുരം ഫുട്ഓവര്‍ബ്രിഡ്ജുകള്‍ (പത്തെണ്ണം) ഒരു ലക്ഷം
കണ്ണൂര്‍, വടകര തലശേരി, തിരൂര്‍ യാത്രക്കാരുടെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ ഒരു കോടി
കാരക്കാട്, ബേക്കല്‍ ഫോര്‍ട്ട്, വള്ളിക്കുന്ന്, തൃക്കരിപ്പൂര്‍ ഫുട് ഓവര്‍ബ്രിഡ്ജുകള്‍ക്ക് ഒരു കോടി
തിരുവനന്തപുരം ഡിവിഷനില്‍ പ്ളാറ്റ്ഫോം ദീര്‍ഘിപ്പിക്കല്‍ മൂന്ന് കോടി
ആലപ്പുഴ, ചേര്‍ത്തല, തുറവൂര്‍ യാത്രക്കാരുടെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ അഞ്ച് ലക്ഷം
പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ പ്ളാറ്റ്ഫോം ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ക്ക് 15 ലക്ഷം
തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ 50 ലക്ഷം
തിരുവനന്തപുരത്ത് റണ്ണിംഗ് റൂമുകളുണ്ടാക്കാന്‍ 15 ലക്ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.