ദേശീയ തീര്‍ഥാടനകേന്ദ്രം: ശബരിമല പരിഗണിക്കപ്പെട്ടില്ല
ദേശീയ തീര്‍ഥാടനകേന്ദ്രം: ശബരിമല പരിഗണിക്കപ്പെട്ടില്ല
Sunday, March 1, 2015 12:16 AM IST
ന്യൂഡല്‍ഹി: നിരവധി തീര്‍ഥാടനകേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളും ഹെറിറ്റേജ് കേന്ദ്രങ്ങളാക്കി പ്രഖ്യാപിച്ചപ്പോള്‍, ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇന്നലെ അവതരിപ്പിച്ച പൊതു ബജറ്റില്‍ പരിഗണിച്ചില്ല. അതേസമയം, ഇത്തവണത്തെ ബജറ്റില്‍ കേരളത്തിനു പ്രാതിനിധ്യം ലഭിച്ച നിഷ് സര്‍വകലാശാലയാക്കിയുള്ള പ്രഖ്യാപനം സംസ്ഥാനത്തിനു മറ്റൊരു ചരിത്രനേട്ടമുണ്ടാക്കി. ഇതു നടപ്പിലാകുന്നതോടെ രാജ്യത്തെ ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള ആദ്യത്തെ പ്രത്യേക സര്‍വകലാശാലയാകും.

വിദേശ വായ്പാ സഹായത്തോടെ സംസ്ഥാനത്തു നടപ്പിലാക്കിയിട്ടുള്ള പദ്ധതികളില്‍ കേരളാ സുസ്ഥിര നഗരവികസനപദ്ധതി (വായ്പ തുക 168.40 മില്യണ്‍ യുഎസ് ഡോളര്‍), കേരളാ ജലവിതരണ പദ്ധതി രണ്ട്, മൂന്ന് (വായ്പ തുക 11,488, 1,239 മില്യണ്‍ ജാപ്പനീസ് യെനി), കേരളാ പ്രാദേശിക സ്വയംഭരണ പ്രോജക്ട് (128.10 മില്യണ്‍, അന്താരാഷ്ട്ര കറന്‍സി നിരക്കില്‍), കേരളാ ഗ്രാമീണ കുടിവെള്ള വിതരണം, സാനിട്ടേഷന്‍ പദ്ധതി- രണ്ട് (98 മില്യണ്‍, അന്താരാഷ്ട്ര കറന്‍സ് നിരക്ക്), കെഎസ്ടിപി-രണ്ട് (216 മില്യണ്‍ യുഎസ് ഡോളര്‍) എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്.

ബജറ്റിലെ മറ്റു വിഹിതങ്ങള്‍

എഫ്എസിടി 34.99 കോടി (2014-ല്‍ 42.66 കോടി)
ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡിന് 10 കോടി (15 കോടി)
കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് 6.38 കോടി (6.80 കോടി)
ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിനു 850 കോടിയുടെ വിഹിതാംശം (461 കോടി)
ഇന്ത്യന്‍ റെയര്‍ എര്‍ത്സ് ലിമിറ്റഡിനു 65.14 കോടി (65.70 കോടി)
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് 17.10 (88.82 കോടി)
കാര്യവട്ടം ലക്ഷ്മി ഭായ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്റിറ്റ്യൂട്ടിന് 35 കോടി (31.46 കോടി)
നാളികേര, പനഇന്‍ഷ്യുറന്‍സ് പദ്ധതിക്ക് ഒരു കോടി (ഒരു കോടി)
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റിനു ഇത്തവണ തുക വകയിരുത്തിയിട്ടില്ല (2014ല്‍ 17.84 കോടി)
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റിന്റെ വിവിധ പദ്ധതികള്‍ക്കായി മൂന്നു കോടി (25 കോടി)
കൊച്ചിന്‍ കപ്പല്‍ ശാലയ്ക്ക് 40 കോടി (41.10 കോടി)
തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഫോര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിനും (ഐസര്‍) ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനും കൂടി 879.09 കോടി (1067.23 കോടി)

കായംകുളം താപനിലയത്തിന് എന്‍ടിപിസിക്കുള്ള 23,000 കോടിയുടെ വിഹിതാംശം (22,400 കോടി)
വലിയമല ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി 151 കോടി (122.50 കോടി)
ഐഎസ്ആര്‍ഒ 386 കോടി (369.16 കോടി)
എല്‍പിഎസ്സി 309 കോടി (278.05 കോടി)
വിഎസ്എസ്സി 1029 കോടി (988.67 കോടി)
വിവിധ ബോര്‍ഡുകള്‍ക്കുള്ള വിഹിതം
റബര്‍ ബോര്‍ഡ് 161.75 കോടി (157.51 കോടി)
തേയില ബോര്‍ഡ് 116.98 കോടി (117.50 കോടി)
കോഫി ബോര്‍ഡ് 136.54 കോടി (121.80 കോടി)
സ്പൈസസ് ബോര്‍ഡ് 95.35 കോടി (94.35 കോടി)
കയര്‍ ബോര്‍ഡും മറ്റ് അനുബന്ധ വ്യവസായങ്ങളും 71.23 കോടി (82.35 കോടി)
കശുവണ്ടി കയറ്റുമതി പ്രോത്സാഹനകൌണ്‍സിലിന് നാല് കോടി (നാല് കോടി)
സമുദ്രോത്പന്ന കയറ്റുമതി വികസനഅഥോറിറ്റി 120 കോടി (120 കോടി)

ബജറ്റ് ഒറ്റനോട്ടത്തില്‍

ഇ-വീസ 150 രാജ്യങ്ങളിലെ ടൂറിസ്റുകള്‍ക്കായി വിപുലപ്പെടുത്തും.
4000 മെഗാവാട്ടിന്റെ നാലു വൈദ്യുതപദ്ധതികള്‍.
അശോകചക്രം പതിച്ച സ്വര്‍ണനാണയങ്ങള്‍ ഇറക്കും
അടിസ്ഥാനസൌകര്യവികസനത്തിന് 70,000 കോടിയുടെ കേന്ദ്രഫണ്ട്.
ഗ്രാമങ്ങളിലെ അടിസ്ഥാനസൌകര്യ വികസനത്തിന് 25,000 കോടി.
അടിസ്ഥാനസൌകര്യ വികസനത്തിന് നികുതിയേതര ബോണ്ടുകള്‍.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പുതിയ തൊഴില്‍പദ്ധതി.
വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് പുതിയ തൊഴില്‍പദ്ധതി.
സ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് 1000 കോടി.
ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുടരും.
ബിഹാറിനും ബംഗാളിനും പ്രത്യേക സഹായം
കാര്‍ഷിക ജലസേചനത്തിന് 5200 കോടി
രാജ്യത്തെ ഉത്പാദനകേന്ദ്രമാക്കും
ഒരു ലക്ഷം കിലോമീറ്റര്‍ റോ ഡ് നിര്‍മിക്കും
2022ല്‍ എല്ലാവര്‍ക്കും വീട്
അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ചെറുകിട സംരംഭകര്‍ക്കായി പ്രത്യേക ബാങ്ക്(മുദ്ര ബാങ്ക്)
മുദ്ര ബാങ്ക് സംരംഭത്തിന് 20,000 കോടി
പദ്ധതികള്‍ വേഗത്തിലാക്കാ ന്‍ നിയമപരിഷ്കരണം
ജന്‍ധന്‍ യോജനപോസ്റ് ഓഫീസുകളിലേക്ക്
2016 ഏപ്രില്‍ മുതല്‍ ചരക്കു സേവനനികുതി
2017 ഓടെ ധനക്കമ്മി മൂന്നു ശതമാനമാക്കി കുറയ്ക്കും പണപ്പെരുപ്പം ആറു ശതമാനത്തില്‍ താഴെയെത്തിക്കുക ലക്ഷ്യം
ചെറുകിട ജസസേചനത്തിന് 5300 കോടി
കാര്‍ഷിക മേഖലയ്ക്ക് 8.5 ലക്ഷം കോടി
7.5 ശതമാനം വളര്‍ച്ചാനിര ക്ക് ലക്ഷ്യം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.