സിഗരറ്റിനു വില കൂടും; ബ്യൂട്ടി പാര്‍ലറില്‍ മുഖം ചുളിയും
Sunday, March 1, 2015 12:29 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ എക്സൈസ് തീരുവ കൂട്ടിയതോടെ സിഗരറ്റിനു വില കൂടും. പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നതിനും ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശനങ്ങള്‍ക്കും ചെലവേറും. എന്നാല്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളിലേക്കും മൃഗശാലകളിലേക്കും പോക്കറ്റു കാലിയാകാതെ പോയി വരാം. 65 മില്ലിമീറ്റര്‍ വരെ നീളമുള്ള സിഗററ്റിന്റെ എക്സൈസ് തീരുവ 25 ശതമാനവും മറ്റുള്ളവയുടെ 15 ശതമാനവുമായാണു തീരുവ ഉയര്‍ത്തിയത്. മറ്റു പുകയില ഉത്പന്നങ്ങളായ സിഗാര്‍, ചുരുട്ട് എന്നിവയ്ക്കും സമാനമായ തീരുവ വര്‍ധനയുണ്ടാവുമെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നേരത്തേ 60 രൂപയായിരുന്ന പുകയിലയുടെ എക്സൈസ് തീരുവ കിലോഗ്രാമിനു 70 രൂപയായി ഉയര്‍ത്തി. സേവനനികുതി 14 ശതമാനമാക്കി ഉയര്‍ത്തിയതോടെ ബിസിനസ് എക്സിക്യൂട്ടീവ് ക്ളാസിലെ യാത്രകള്‍ക്കും ചെലവേറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.