ബിജെപിക്കെതിരേ ഒമര്‍ അബ്ദുള്ള
ബിജെപിക്കെതിരേ ഒമര്‍ അബ്ദുള്ള
Monday, March 2, 2015 12:09 AM IST
ജമ്മു: ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി എതിര്‍ത്ത അതേ ഭരണഘടനയോടു കൂറു പ്രഖ്യാപിച്ചു ബിജെപി മന്ത്രിമാര്‍ അധികാരത്തിലേറുന്നതു വിരോധാഭാസമാണെന്നു ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലെത്തിയ വേളയിലാണ് ഒമറിന്റെ പരിഹാസം. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളയണമെന്നും ഇന്ത്യന്‍ യൂണിയനുമായി ഇതിനെ പൂര്‍ണമായും ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു സമരം ചെയ്യവേ അറസ്റിലായപ്പോഴാണു മുഖര്‍ജി മരണമടഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.