ബിഹാറില്‍ പുതിയ മുന്നണിയുമായി മാഞ്ജി
ബിഹാറില്‍ പുതിയ മുന്നണിയുമായി മാഞ്ജി
Monday, March 2, 2015 12:16 AM IST
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട മുന്‍ ജെഡിയു നേതാവ് ജിതന്‍ റാം മാഞ്ജിയും അനുയായികളും പുതിയ മുന്നണി രൂപീകരിച്ചു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (ഹം) എന്നാണ് മുന്നണിക്കു പേരിട്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ സാങ്കേതിക പ്രശ്നങ്ങളുള്ളതിനാലാണ് മുന്നണിയുമായി മുന്നോട്ടുവന്നതെന്നു മാഞ്ജി പറഞ്ഞു. നമ്മള്‍ എന്നര്‍ഥം വരുന്ന മുന്നണിയില്‍ ചേര്‍ന്നു സാമൂഹികസേവനം നടത്താന്‍ സാധാരണ ജനങ്ങളെയും യുവാക്കളെയും അദ്ദേഹം ആഹ്വാനം ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ പിന്തുടര്‍ച്ചയാകും സഖ്യമെന്ന് മാഞ്ചി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


മുന്നണി രൂപീകരണം അറിയിച്ചുകൊണ്ട് പാറ്റ്നയില്‍ നടന്ന സമ്മേളനത്തില്‍ മാഞ്ചി സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിമാരായിരുന്ന നരേന്ദ്ര സിംഗ്, ബ്രിഷിന്‍ പട്ടേല്‍, മഹാചന്ദ്ര പ്രസാദ് സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.