മുഫ്തിയുടെ പാക് അനുകൂല പ്രസ്താവന: ലോക്സഭ ബഹളത്തില്‍ മുങ്ങി
Tuesday, March 3, 2015 11:45 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജമ്മു- കാഷ്മീരില്‍ അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് നടത്തിയ വിവാദ പ്രസ്താവനയില്‍ ലോക്സഭയില്‍ വന്‍ പ്രതിഷേധം. കാഷ്മീരില്‍ സുരക്ഷിതമായി തെരഞ്ഞെടുപ്പു നടത്താന്‍ അനുവദിച്ചതിനു പാക്കിസ്ഥാനും ഹുറിയത്ത് നേതാക്കള്‍ക്കും നന്ദിപറയുന്നതായുള്ള പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസാണു ലോക്സഭയില്‍ രംഗത്തെത്തിയത്.

പ്രസ്താവനയ്ക്കെതിരേ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരണമെ ന്നും പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട പ്രതിപക്ഷം സര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തരാകാതെ സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, മുഫ്തിയുടെ പ്രസ്താവന തള്ളിക്കളയുന്നതായി അറിയിച്ചു.

പ്രധാനമന്ത്രി കൂടി പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് പാക്കിസ്ഥാന്‍ സൈന്യത്തിനും ഹുറിയത്ത് സംഘടനാ നേതാക്കള്‍ ക്കും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ഇത് കാഷ്മീര്‍ ജനങ്ങളെയും തെരഞ്ഞെടുപ്പു സമാധാനപരമായി നടത്താന്‍ നേതൃത്വം നല്‍കിയ സൈനികരെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും അവഹേളിക്കുന്നതാണെന്നു വിഷയം ഉന്നയിച്ച കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

വിഷയം പ്രധാനമന്ത്രിക്ക് അറിവുള്ളതാണെന്നു മുഖ്യമന്ത്രി പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ നരേന്ദ്ര മോദി പാര്‍ലമെന്റി ല്‍ പ്രസ്താവന നടത്തണമെ ന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ആഭ്യന്തര മന്ത്രി രാജ്നാഥ് സിം ഗ് ഈ ആവശ്യം അംഗീകരിച്ചില്ല. പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷമാണു താന്‍ പ്രതികരിക്കുന്നതെന്നും, മുഫ്തി മുഹമ്മദ് സയീദിന്റെ പ്രസ്താവനകളെ അനുകൂലിക്കുന്നില്ലെന്നും രാജ്നാഥ് ലോക്സഭയെ അറിയിച്ചു. ഇത് പ്രതിപക്ഷവും അംഗീകരിച്ചില്ല.


സമാധാനപരമായി തെരഞ്ഞെടുപ്പു നടത്തിയതു പാക്കിസ്ഥാന്റെയും വിഘടനവാദികളുടെയും അനുമതിയോടെയാണെന്നത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാന ത്തില്‍ ഇതു സംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കണമെന്നു പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു.

അത്തരത്തില്‍ ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ലെന്ന നിലപാടാണ് രാജ്നാഥ് പിന്നീടറിയിച്ചത്. ഇതിനു മറുപടിയുമായി എഴുന്നേറ്റ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തെരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി രാജ്യതാത്പര്യങ്ങള്‍പോലും ബലികൊടുക്കുകയാണെന്ന് ആരോപിച്ച് സഭ ബ ഹിഷ്കരിച്ചു.

സര്‍ക്കാരിന്റെ നിലപാടിലുള്ള വിയോജിപ്പു പ്രകടിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്ന സ്പീക്കര്‍ സുമിത്രാ മഹാജന്റെ നടപടിയെ മുലായം സിംഗ് യാദവ്, സൌഗത റോയി, പി. കരുണാകരന്‍ തുടങ്ങിയ നേതാക്കള്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.