മുഫ്തി വോട്ടര്‍മാരുടെ വികാരം വ്രണപ്പെടുത്തി: കോണ്‍ഗ്രസ്
Wednesday, March 4, 2015 11:58 PM IST
ജമ്മു: സമാധാനപരമായി തെരഞ്ഞെടുപ്പു നടത്തിയതിന്റെ ഖ്യാതി പാക്കിസ്ഥാനും ഹുറിയത്തിനും നല്‍കിയ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് ജമ്മു-കാഷ്മീരിലെ വോട്ടര്‍മാരുടെ വികാരം വ്രണപ്പെടുത്തിയെന്നു കോണ്‍ഗ്രസ്. ഒരു മുതിര്‍ന്ന നേതാവിനു യോജിച്ച വാക്കുകളല്ല അത്. വിജയകരമായി തെരഞ്ഞെടുപ്പു നടത്തിയതിനു പിന്നിലെ ശക്തി ജനങ്ങളാണെന്നും സംസ്ഥാന കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഗുലാം അഹമ്മദ് മിര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.