സ്ത്രീസുരക്ഷയും നീതിയും ഉറപ്പാക്കണം: നിര്‍ഭയയുടെ മാതാവ്
Thursday, March 5, 2015 12:15 AM IST
ന്യൂഡല്‍ഹി: സ്ത്രീകളുടെ സുരക്ഷയും തങ്ങള്‍ക്കു നീതിയും ലഭിക്കുന്നതിനുള്ള നടപടികളാണു സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്നു നിര്‍ഭയ പെണ്‍കുട്ടിയുടെ മാതാവ്.

മുകേഷ് സിംഗിന്റെ അഭിമുഖം പ്രക്ഷേപണം ചെയ്യണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ. പ്രതിയുടെ മാനസിക വൈകൃതമാണ് ഇതോടെ വെളിപ്പെട്ടിരിക്കുന്നത്. ഇവരെപ്പോലുള്ളവര്‍ എക്കാലത്തും സമൂഹത്തിനു ഭീഷണിയാണ്. സര്‍ക്കാര്‍ പ്രതിക്കു വധശിക്ഷ നല്‍കി തങ്ങള്‍ക്കു നീതി ഉറപ്പു വരുത്തുകയാണു വേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.