ഗുജറാത്തില്‍ നാലുവര്‍ഷത്തിനിടെ 89 കര്‍ഷക ആത്മഹത്യകള്‍
Thursday, March 5, 2015 12:27 AM IST
ഗാന്ധിനഗര്‍: ഇന്ത്യയെ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുമായി മുന്നോട്ടുപോകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ നാലുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 89 കര്‍ഷകര്‍.

2010 ജൂലൈ 31 മുതലുള്ള കണക്കുകളാണു ഗുജറാത്ത് കൃഷിമന്ത്രാലയം നിയമഭസഭയില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഒരു മരണത്തിനും കൃഷിനാശം കാരണമായില്ല എന്നും ആരോഗ്യമന്ത്രി ബാബു ബൊക്കിറ അവകാശപ്പെട്ടു. ഇതില്‍ എട്ടുപേര്‍ മാത്രം കടക്കെണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തപ്പോള്‍ 78 പേരുടെ ആത്മഹത്യയ്ക്കു സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കാരണങ്ങളില്ല.


ഗുജറാത്തിന്റെ തീരപ്രദേശമായ ജാംനഗറിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നിട്ടുള്ളത്. 46 പേര്‍ ഇവിടെ ആത്മഹത്യ ചെയ്തപ്പോള്‍ തൊട്ടടുത്ത പ്രദേശമായ ജുനഗഡ്, അംറേലി എന്നിവിടങ്ങളില്‍ 14 പേര്‍ വീതം വിവിധ കാരണങ്ങളെത്തുടര്‍ന്നു ജീവനൊടുക്കിയതായും കണക്കുകള്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.