ചികിത്സയ്ക്കായി കേജരിവാള്‍ ബംഗളൂരുവിലെത്തി
ചികിത്സയ്ക്കായി കേജരിവാള്‍  ബംഗളൂരുവിലെത്തി
Friday, March 6, 2015 12:30 AM IST
ബംഗളുരു: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ചികില്‍സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലെത്തി. ബംഗളൂരുവില്‍നിന്നു പത്തു കിലോമീറ്റര്‍ അകലെ തുംകുരുവിലുള്ള ജിന്‍ഡാല്‍ നേച്ചര്‍ ക്യുവര്‍ ഇന്‍സ്റിറ്റ്യൂട്ടിലാണു കേജരിവാള്‍ ചികിത്സ തേടിയിരിക്കുന്നത്. കേജരിവാളിന്റെ മാതാപിതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.

ശ്വാസതടസമടക്കമുള്ള രോഗങ്ങള്‍ അലട്ടുന്ന കേജരിവാളിനെ ഡീടോക്സിഫിക്കേഷന്‍ തെറാപ്പിയടക്കമുള്ള ചികില്‍സകള്‍ക്കു വിധേയനാക്കുമെന്നു ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബാബിന നന്ദകുമാര്‍ അറിയിച്ചു. പ്രകൃതിദത്ത ചികിത്സകളാണ് ഇവിടെ കേജരിവാളിനു നല്‍കുക.


നിലവില്‍ പത്തു ദിവസത്തെ ചികിത്സയാണു ലക്ഷ്യമിടുന്നത്. 2012ല്‍ കേജരിവാള്‍ ഇവിടെ പ്രമേഹത്തിനു ചികിത്സ തേടിയിരുന്നു. രൂക്ഷമായ ആഭ്യന്തരപ്രശ്നങ്ങള്‍ക്കിടെ കഴിഞ്ഞദിവസം ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഈ യോഗത്തിലായിരുന്നു യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.