നേപ്പാളിലെ വിമാനാപകടം: സഹായവുമായി ഇന്ത്യ
Friday, March 6, 2015 12:17 AM IST
ന്യൂഡല്‍ഹി: കഠ്മണ്ഡുവില്‍ ടര്‍ക്കിഷ് വിമാനം തകര്‍ന്നു വീണതിനെത്തുടര്‍ന്നു സഹായവുമായി ഇന്ത്യ രംഗത്തെത്തി. 11 ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന സാമഗ്രികളും വഹിക്കുന്ന ഒരു സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് എയര്‍ക്രാഫ്റ്റ് ഇന്ത്യ കഠ്മണ്ഡുവിലേക്കു അയച്ചു. കഠ്മണ്ഡു വിമാനത്താവളത്തിലെ റണ്‍വേ തകര്‍ന്നതുമൂലം വിമാനം ഇറക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാലാണു പരിമിതമായ സ്ഥലത്തു പറന്നിറങ്ങാന്‍ കഴിവുള്ള സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് എയര്‍ക്രാഫ്റ്റ് തന്നെ അയച്ചത്. കനത്ത മൂടല്‍മഞ്ഞിനിടയില്‍ പറന്നിറങ്ങാന്‍ ശ്രമിക്കവേയാണു ടര്‍ക്കിഷ് വിമാനം അപകടത്തില്‍പെട്ടത്. ഇന്ത്യന്‍ സംഘം ഈ വിമാനം റണ്‍വേയില്‍നിന്നു നീക്കം ചെയ്യാന്‍ സഹായിക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.