കനത്ത മഴ: ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടു
Saturday, March 7, 2015 12:14 AM IST
ശ്രീനഗര്‍: കനത്തമഴ മൂലം തുടര്‍ച്ചയായ അഞ്ചാം ദിവസവും 300 കിലോമീറ്റര്‍ നീളം വരുന്ന ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഉണ്ടായ മഴയിലും മഞ്ഞുവീഴ്ച്ചയും മൂലം റോഡുകള്‍ അടച്ചിടുകയായിരുന്നു എന്നും ചില സ്ഥലങ്ങളില്‍ മണ്ണുവീഴ്ചയുണ്ടായതായും അധികൃതര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റോഡുകളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.