അബദ്ധത്തില്‍ വെടിപൊട്ടി സെക്യൂരിറ്റി ഗാര്‍ഡ് മരിച്ചു
Friday, March 27, 2015 12:24 AM IST
മംഗളൂരു: സ്വന്തം തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി സെക്യൂരിറ്റി ഗാര്‍ഡ് മരിച്ചു. കോടിയാബെയ്ലിലുള്ള കോട്ടക് മഹീന്ദ്ര ബാങ്ക് ശാഖയില്‍ ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. മടിക്കേരി സ്വദേശി തമ്മയ്യ(56)യാണു മരിച്ചത്. ഒന്നാംനിലയിലുള്ള ടോയ്ലറ്റില്‍ പോകാനായി സ്റെപ്പ് കയറുമ്പോള്‍ കൈവശമുണ്ടായിരുന്ന ഇരട്ടക്കുഴലുള്ള തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കഴുത്തിലാണു വെടിയുണ്ട തുളച്ചുകയറിയത്. സംഭവസ്ഥലത്തുതന്നെ തമ്മയ്യ മരിച്ചു. കദ്രി പോലീസും ഫോറന്‍സിക് വിദഗ്ധരും ഡിസിപി വിഷ്ണുവര്‍ധനും സംഭവസ്ഥലത്തെത്തി. ഇതു രണ്ടാം തവണയാണു തമ്മയ്യയുടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിരുന്നതെന്നു ഡിസിപി പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തുവരികയായിരുന്നു തമ്മയ്യ. ഭാര്യയും വിവാഹിതരായ രണ്ടു മക്കളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.