ഡല്‍ഹിയിലും പ്രഖ്യാപനം
Friday, March 27, 2015 12:30 AM IST
ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ പുതിയ രൂപതയുടെയും പൂന-കിര്‍ക്കി കേന്ദ്രമാക്കി പുതിയ എക്സാര്‍ക്കേറ്റിന്റെയും പ്രഖ്യാപനം ഡല്‍ഹിയിലും നടന്നു. പുതിയ രൂപതയും എക്സാര്‍ക്കേറ്റും പ്രഖ്യാപിച്ചു കൊണ്ടുള്ള മാര്‍പാപ്പയുടെ കല്‍പന ഡല്‍ഹി നെബ്സരായി സെന്റ് മേരീസ് കത്തീഡ്രലില്‍ രൂപത ചാന്‍സലര്‍ ഫാ. വര്‍ഗീസ് മറ്റവന വായിച്ചു. സിബിസിഐ സെന്ററില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയനും മാര്‍പാപ്പായുടെ കല്‍പന വായിച്ചു. ഡല്‍ഹി സെന്റ് മേരീസ് പ്രോ-കത്തീഡ്രലില്‍ നടന്ന പ്രഖ്യാപനത്തില്‍ സിബിസിഐ ടീം കോഡിനേറ്റര്‍ ഫാ. ജോണ്‍ കൊച്ചു തുണ്ടില്‍, ഫാ. സാം പതാക്കല്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ എബ്രഹാം പട്യാനി എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.