കണികാപരീക്ഷണശാല നിര്‍മാണം മദ്രാസ് ഹൈക്കോടതി സ്റേ ചെയ്തു
Friday, March 27, 2015 12:13 AM IST
മധുരൈ: തമിഴ്നാട്ടിലെ തേനിയില്‍ പൊട്ടിപ്പുറത്ത് 1,500 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന കണികാ പരീക്ഷണശാലയുടെ നിര്‍മാണ പ്രവര്‍ത്തനം മദ്രാസ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു.

തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിക്കുംവരെ നിര്‍മാണം പാടില്ലെന്നാണു ജസ്റീസ് എസ്.തമിഴ്വാണനും ജസ്റീസ് വി.എസ്.ര വി യും അടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനു നല്‍കിയ നിര്‍ദേശം.

പരീക്ഷണശാലയിലെ പ്രവര്‍ത്തനം ജനങ്ങളെയും കാര്‍ഷിക മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നുചൂണ്ടിക്കാട്ടി എംഡിഎംകെ നേതാവ് വൈക്കോ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണു കോടതിയുടെ ഉത്തരവ്. സമീപത്തെ അണക്കെട്ടുകളുടെ ബലക്ഷയത്തിനും കണികാ പരീക്ഷണം വഴിതെളിക്കുമെന്നു ഹര്‍ജിയില്‍ ആശങ്കപ്പെട്ടിരുന്നു.


ഈ സാഹചര്യത്തിലാണു മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതി വേണമെന്ന കോടതിയുടെ നിര്‍ദേശം.രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സംയുക്തപദ്ധതിയാണു തേനിയില്‍ സ്ഥാപിക്കുന്ന കണികാ പരീക്ഷണശാല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.