പന്നിപ്പനി: മരിച്ചവരുടെ എണ്ണം 2000 കടന്നു
Monday, March 30, 2015 12:35 AM IST
ന്യൂഡല്‍ഹി: പന്നിപ്പനിയെത്തുടര്‍ന്നു രാജ്യത്തു പലയിടങ്ങളിലായി മരിച്ചവരുടെ എണ്ണം 2000 കടന്നു. രോഗം ബാധിച്ചവരുടെ എണ്ണം 34000 രേഖപ്പെടുത്തി. കേന്ദ്ര ആരോഗ്യമന്ത്രി പുറത്തുവിട്ട കണക്കനുസരിച്ച് 2035 പേര്‍ മരിക്കുകയും 33,761 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രാജസ്ഥാനിലാണ് പന്നിപ്പനി ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ഇന്നലെ മരിച്ച രണ്ടുപേരുള്‍പ്പെടെ ഇവിടെ 415 പേര്‍ മരിച്ചിട്ടുണ്ട്. 6559 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.