ബീഫ് കടത്തിയതിനു രണ്ടുപേര്‍ക്കെതിരേ കേസ്
Monday, March 30, 2015 12:35 AM IST
താനെ: അനധികൃതമായി ബീഫ് കടത്തിയതിനു താനെ പോലീസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. 2014 ഒക്ടോബര്‍ 30ന് നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നത്. ഗോരേഗാവിലെ മയൂര്‍ കോള്‍ഡ് സ്റോറേജിന്റെ ട്രക്കില്‍നിന്നു മാംസം റോഡില്‍ വീണെന്നു കാട്ടി ഉപേന്ദ്ര ധാകെ താനെ പോലീസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് ട്രക്ക് പരിശോധിച്ചപ്പോള്‍ അനധികൃതമായി പോത്തിറച്ചി കടത്തുകയാണെന്നു മനസിലായെങ്കിലും പോലീസ് കേസെടുത്തില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.