മുംബൈ സ്ഫോടന പരമ്പര: രണ്ടുപേരെക്കൂടി അറസ്റ് ചെയ്തു
Tuesday, March 31, 2015 12:59 AM IST
മുംബൈ: നാലുവര്‍ഷം മുമ്പു നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട രണ്ടു പ്രതികളെക്കൂടി പോലീസ് പിടികൂടി. ഇന്ത്യന്‍ മുജാഹിദിനില്‍പ്പെട്ട സയ്യദ് ഇസ്മായല്‍ അഫാഖ് ലങ്ക(36), സദ്ദാം ഹുസൈന്‍ ഫിറോസ് ഖാന്‍ (28) എന്നിവരാണ് അറസ്റിലായത്. ബാംഗളൂരുവില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന ഇവരെ അവിടത്തെ പോലീസാണ് അറസ്റ് ചെയ്തത്. പിന്നീട് മുബൈ തീവ്രവാദി നിര്‍മാര്‍ജന സേനയ്ക്കു കൈമാറുകയായിരുന്നു. 2011ലാണ് മുലൈയില്‍ സ്ഫോടനങ്ങള്‍ നടത്തിയത്.

ഇരുവരെയും ഇന്നു കോടതിയില്‍ ഹാജരാക്കും. ഇതുവരെ യാസിന്‍, നാഖി അഹമ്മദ്, നദീം അക്തര്‍ എന്നീ വിദ്യാര്‍ഥികളടക്കം 12 പേര്‍ പിടിയിലായിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.