വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
Wednesday, April 1, 2015 12:41 AM IST
കോയമ്പത്തൂര്‍: സത്യമംഗലം-തിമ്പം മലമ്പാതയില്‍ വാന്‍മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ ഇരുപതോളംപേരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാന്‍ ഡ്രൈവര്‍ ആസൈതമ്പി നാടാര്‍ (40), യാത്രക്കാരനായ നാഗൂര്‍കനി (35) എന്നിവരാണ് സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞത്.

മധുരയില്‍നിന്നും മൈസൂരിലേക്ക് വിനോദയാത്ര പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. തുടര്‍ന്ന് മടങ്ങുന്നതിനിടെ മൂന്നാം ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മുപ്പതടി ആഴമുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.


വാനിലുണ്ടായിരുന്ന സ്ത്രീകള്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇരുപതോളംപേരെ പരിക്കുകളോടെ സത്യമംഗലം ഗവണ്‍മെന്റ് ആശുപത്രിയിലും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.