കവി കൈലാഷ് വാജ്പേയി അന്തരിച്ചു
കവി കൈലാഷ്  വാജ്പേയി  അന്തരിച്ചു
Thursday, April 2, 2015 1:28 AM IST
ന്യൂഡല്‍ഹി: കവിയും എഴുത്തുകാരനുമായ കൈലാഷ് വാജ്പേയി (79) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്നലെ വൈകുന്നേരം അഞ്ചിനു ലോധി റോഡിലെ ശ്മശാനത്തില്‍ സംസ്കാരം നടത്തി. ഭാര്യ: ഡോ. രൂപ, മകള്‍: അനന്യ.

ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരില്‍ 1936 നവംബര്‍ 11നു ജനിച്ച വാജ്പേയി, ലക്നോ യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. 1960ല്‍ ഇംഗ്ളീഷ് ദിനപത്രം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും ഒരു വര്‍ഷത്തിനുശേഷം രാജിവച്ചു. പിന്നീടു ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഗവേഷണം തുടര്‍ന്ന ഇദ്ദേഹം ഉപന്യാസം, നിരൂപണം, കവിത തുടങ്ങിയ രചനകളില്‍ മുഴുകി. ആധുനിക് ഹിന്ദി കവിതാ മേ ശില്പ്, സന്‍ക്രാന്ത് (കവിത), യുവ സന്യാസി (നാടകം), മോതി സുഖേ സുന്ദര്‍ കാ (എഡിറ്റു ചെയ്ത കവിതകള്‍), സമാജ് ദര്‍ശന്‍ ഔര്‍ ആദ്മി (ഉപന്യാസ സമാഹാരം) എന്നിവയാണു പ്രധാന രചനകള്‍. റഷ്യന്‍, ജര്‍മന്‍, സ്പാനിഷ്, ഡാനിഷ്, സ്വീഡിഷ്, ഗ്രീക്ക് ഭാഷകളിലേക്കു വാജ്പേയിയുടെ രചനകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.