കോഴ വാഗ്ദാനം ചെയ്തെന്നു ശിവസേന
Saturday, April 18, 2015 12:17 AM IST
മുംബൈ: ബാന്ദ്ര ഈസ്റ് ഉപതെരഞ്ഞെടുപ്പില്‍ എംഐഎം (മജ്ലിസ് ഇ ഇറ്റെഹദുള്‍ മുസ്ലിമീന്‍) പാര്‍ട്ടിക്കു കോടികണക്കിനു രൂപ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തെന്നു ശിവസേന ആരോപിച്ചു. എന്നാല്‍, ശിവസേനയുടെ ആരോപണം അടിസ്ഥാനരഹിതമെന്നു മുസ്ലിമിന്‍ പാര്‍ട്ടി വ്യക്തമാക്കി. കോഴ വാഗ്ദാനം ചെയ്യുന്നതും സ്വീകരിക്കുന്നതും തങ്ങളുടെ ശീലമല്ലെന്നും അത് ശിവസേനയുടെ ശീലമാണെന്നും എംഐഎം വ ക്താക്കള്‍ അഭിപ്രായപ്പെട്ടു.


ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായ നാരായണ്‍ റാണയെ ശിവസേനയുടെ തൃപ്തി സാവന്ത് പരാജയപ്പെടുത്തിയിരുന്നു.

ബാന്ദ്ര എംഎല്‍എ ആയിരുന്ന ബാല സാവന്തിന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. സാവന്തിന്റെ ഭാര്യയാണു തൃപ്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.