ഡല്‍ഹിയിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ തെലുങ്കാന യുവതി
Saturday, April 18, 2015 12:19 AM IST
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസില്‍ പ്രഥമ വനിതാ ഡ്രൈവറാകുന്നത് തെലുങ്കാനയില്‍ നിന്നുള്ള യുവതി. മുപ്പതുകാരിയായ വങ്കതാരത്ത് സരിതയ്ക്കാണ് ഈ അപൂര്‍വ ഭാഗ്യം.

ഇന്നലെ ഡ്രൈവിംഗ് സീറ്റിലിരുന്നു ബസ് നിയന്ത്രിച്ച സരിതയുടെ ഡ്രൈവിംഗ് ചരിത്രം ഓട്ടോറിക്ഷയില്‍ തുടങ്ങുന്നു. 28 ദിവസത്തെ പരിശീലനത്തിനൊടുവിലാണ് സരിത ഇന്നലെ ഡിടിസിയുടെ സര്‍വീസ് ബസില്‍ ഡ്രൈവറായി ഡ്യൂട്ടി തുടങ്ങിയത്.


ഓട്ടോ സര്‍വീസില്‍ തുടങ്ങിയ സരിതയ്ക്കു ബിഎംഡബ്ള്യു തുടങ്ങിയ ആഡംബരക്കാറുകളും അനായാസം വഴങ്ങും. മറ്റു വനിതകള്‍ക്ക് സരിതയുടെ മാതൃക ഉത്തേജകമാകട്ടെയെന്നു ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.