വിക്രമാദിത്യക്ക് 40 വര്‍ഷത്തെ സര്‍വീസ് വാറന്റി
Saturday, April 18, 2015 12:20 AM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ റഷ്യന്‍ നിര്‍മിത യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയ്ക്കുള്ള അറ്റകുറ്റപ്പണിക്കുള്ള സര്‍വീസ് വാറന്റി 40 വര്‍ഷത്തേക്കു ദീര്‍ഘിപ്പിക്കാന്‍ തീരുമാനം. ഈവര്‍ഷം സര്‍വീസ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഐഎന്‍എസ് ഗോദാവരിയില്‍ ഘടിപ്പിച്ചിരുന്ന അത്യാധുനിക ബരാക് മിസൈല്‍ സംവിധാനം ഉള്‍പ്പെടെയുള്ള യുദ്ധസാമഗ്രികള്‍ ഘടിപ്പിച്ച് വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ജോലികള്‍ പുരോഗമിച്ചുവരുകയാണ്. മൂന്നുഫുട്ബോള്‍ മൈതാനം ഒന്നിച്ചാലുള്ള വീതിയാണ് ഇതിനുള്ളത്.


മറ്റൊരു യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാട് കഴിഞ്ഞ 55 വര്‍ഷമായി സേനയിലുണ്ട്. മൂന്നു വര്‍ഷം കഴിഞ്ഞ് 2018 ഡിസംബറില്‍ ഇന്ത്യന്‍ നിര്‍മിത ഐഎന്‍എസ് വിക്രാന്ത് സേനയില്‍ ഉള്‍പ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.