മുന്‍ കോണ്‍ഗ്രസ് മന്ത്രി സലിം സഖറിയ അന്തരിച്ചു
Saturday, April 18, 2015 12:22 AM IST
മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായിരുന്ന സലിം സഖറിയ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെയാണ് എഴുപത്തിനാലുകാരനായ സലിം അന്തരിച്ചത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവും അദ്ദേഹത്തിന്റെ മകനുമായ അല്‍ നസീറാണു മരണവാര്‍ത്ത അറിയിച്ചത്.

1992-93ല്‍ ശരത് പവാറിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു സലിം സഖറിയ. ബിസിനസ് മേഖലയില്‍നിന്നാണു സലിം ജനസേവന രംഗത്തേക്കെത്തിയത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു മകള്‍ ഉള്‍പ്പെടെ നാലു മക്കളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.