ലോറി ഡ്രൈവറുടെ പണം കവര്‍ന്ന സംഘം പിടിയില്‍
Saturday, April 18, 2015 12:09 AM IST
പാല്‍ഗര്‍: മുബൈ-അഹമദാബാദ് ദേശീയ പാതയില്‍ ട്രക്ക് ഡ്രൈവറെ ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന 17,000 രൂപ അപഹരിക്കുകയും ചെയ്ത നാലംഗസംഘത്തെ പോലീസ് അറസ്റ് ചെയ്തു.

കാറിലെത്തിയ അക്രമിസംഘം, ലോഡുമായി ഗോഡൌണിലേക്കു പോവുകയായിരുന്ന ലോറി തടയുകയും ഡ്രൈവറെ ആക്രമിക്കുകയും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയുമായിരുന്നു. എന്നാല്‍ പരാതി നല്‍കി മണിക്കൂറുകള്‍ക്കകം പ്രതികളെ പോലീസ് അറസ്റ് ചെയ്തു.


മേക്കെദാത്തുവില്‍ കര്‍ണാടക അണക്കെട്ട് നിര്‍മിക്കുന്നതിനെതിരേ തമിഴ്നാട്ടില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ കനത്ത പ്രതിഷേധമാണു നടക്കുന്നത്. ഈ സാഹചര്യത്തിലാണു കര്‍ണാടകയിലെ സംഘടനകള്‍ കാവേരി ബന്ദ് പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.