യുവാവ് കൊല്ലപ്പെട്ടതിനെ പിഡിപി സര്‍ക്കാര്‍ അപലപിച്ചു
Sunday, April 19, 2015 10:57 PM IST
ശ്രീനഗര്‍: നര്‍ബലില്‍ പോലീസ് വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ടതിനെ കാഷ്മീര്‍ ഭരണകക്ഷിയായ പിഡിപി അപലപിച്ചു. കല്ലിനു മറുപടി വെടിയുണ്ടകളല്ലെന്നു പിഡിപി നേതൃത്വം പറഞ്ഞു. നര്‍ബലിലെ കൊലപാതകത്തെക്കുറിച്ചു സ്വതന്ത്ര അന്വേഷണം നടത്തണമെന്നു മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വര്‍ക്കിംഗ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

ഹുറിയത് കോണ്‍ഫറന്‍സിന്റെ ബന്ദ് കാഷ്മീര്‍ താഴ്വരയിലെ ജനജീവിതത്തെ ബാധിച്ചു. ശ്രീ നഗറിലെ ലാല്‍ ചൌക്കി ല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കടകളും വ്യാപാരസ്ഥാന ങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. എന്നാല്‍, താഴ്വരയിലെ സിവില്‍ ലൈന്‍ മേഖലയില്‍ ജനജീവിതം സാധാരണനിലയിലായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു.


വടക്കന്‍ കാഷ്മീരില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. കുപ്വാരയിലും ഹന്ദ്വാരയിലും ഹര്‍ത്താല്‍ ഭാഗികമായിരുന്നു. ബുദ്ഗാം വെടിവയ്പില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടു ഹുറിയത് നേതാക്കള്‍ ദേശീയ മനുഷ്യാവ കാശ കമ്മീഷനെ സമീപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.