പോളിറ്റ് ബ്യൂറോയില്‍ നാലു പുതുമുഖങ്ങള്‍
Monday, April 20, 2015 12:28 AM IST
വിശാഖപട്ടണം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രൂപവത്കരിച്ച 16 അംഗ പോളിറ്റ് ബ്യൂറോയില്‍ നാലു പുതുമുഖങ്ങള്‍. ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍ എന്നിവരെ ഒഴിവാക്കി പകരം ബംഗാളില്‍നിന്നു മുഹമ്മദ് സലീം, ഹന്നന്‍ മുള്ള എന്നിവര്‍ പിബിയിലെത്തി. തമിഴ്നാട്ടില്‍നിന്ന് കെ.വരദരാജനെ ഒഴിവാക്കി പകരം പാര്‍ട്ടി സെക്രട്ടറി ജി. രാമകൃഷ്ണനും ഒപ്പം സുഭാഷിണി അലിയുമാണ് പിബിയില്‍ ഇടം പിടിച്ച മറ്റു രണ്ടു പേര്‍. സുഭാഷിണി അലിയും വൃന്ദ കാരാട്ടും ആണു പിബിയിലെ വനിതാ അംഗങ്ങള്‍.


പിബി അംഗങ്ങള്‍-

സീതാറാം യെച്ചൂരി (ജനറല്‍ സെക്രട്ടറി), പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള, ബിമന്‍ ബസു, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബി.വി. രാഘവുലു, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, സുര്യകാന്ത് മിശ്ര, എ.കെ. പദ്മനാഭന്‍, വൃന്ദ കാരാട്ട്, മുഹമ്മദ് സലീം, സുഭാഷിണി അലി, ഹന്നന്‍ മുള്ള, ജി. രാമകൃഷ്ണന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.