ബാര്‍ കേസ്: ജസ്റീസ് കുര്യന്‍ ജോസഫ് പിന്മാറി
Tuesday, April 21, 2015 11:56 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍നിന്നു ജസ്റീസ് കുര്യന്‍ ജോസഫ് പിന്മാറി.

ബാറുടമകള്‍ക്കെതിരേ മദ്യനിരോധന സമിതിയുടെ കേസുകളില്‍ താന്‍ അഭിഭാഷകനായിരിക്കേ ഹാജരായിട്ടുണ്െടന്ന് അദ്ദേഹം ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തുവിനെ അറിയിച്ചു. പുതിയ ബെഞ്ചാകും വെള്ളിയാഴ്ച കേസ് പരിഗണിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.