പ്രധാനമന്ത്രി മെട്രോ റെയിലില്‍; ഇ. ശ്രീധരനു പ്രശംസ
പ്രധാനമന്ത്രി മെട്രോ റെയിലില്‍; ഇ. ശ്രീധരനു പ്രശംസ
Sunday, April 26, 2015 12:14 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: മെട്രോ റെയില്‍ യാത്ര സുഖകരവും സുരക്ഷിതവുമാക്കി രാജ്യത്തിന് അഭിമാനമായ മലയാളി ഇ. ശ്രീധരന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രശംസ. ഡല്‍ഹി മെട്രോ റെയിലില്‍ ഇന്നലെ യാത്ര ചെയ്തശേഷമാണ് ട്വിറ്ററിലെ സന്ദേശത്തില്‍ ശ്രീധരനെ പ്രധാനമന്ത്രി പരസ്യമായി അഭിനന്ദിച്ചത്. മെട്രോയില്‍ സഞ്ചരിക്കുന്ന ഫോട്ടോയും മോദി ട്വിറ്ററിലൂടെ പരസ്യപ്പെടുത്തി.

"മെട്രോ യാത്ര ഞാന്‍ പരമാവധി ആസ്വദിച്ചു. നന്ദി ഡല്‍ഹി മെട്രോ, നന്ദി ശ്രീധരന്‍ജി'' എന്നായിരുന്നു മോദി ട്വിറ്ററില്‍ എഴുതിയത്. ദ്വാരകയില്‍ നാഷണല്‍ ഇന്റലിജന്‍സ് അക്കാഡമിയുടെ ഉദ്ഘാടന ചടങ്ങിനായുള്ള യാത്രയ്ക്കാണു മോദി ഇന്നലെ മെട്രോ റെയില്‍ തെരഞ്ഞെടുത്തത്. തെക്കന്‍ ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് മെട്രോയില്‍ ദൌള കുവാ സ്റേഷനില്‍നിന്നു ദ്വാരക സ്റേഷനിലേക്കാണു മെട്രോയില്‍ പ്രധാനമന്ത്രി യാത്ര ചെയ്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സഹയാത്രികനായിരുന്നു.


മെട്രോയെക്കുറിച്ചു പല തവണ ഇ. ശ്രീധരന്‍ തന്നോടു സംസാരിച്ചിട്ടുണ്െടന്നും ഇപ്പോള്‍ താനതു നേരിട്ടനുഭവിച്ചെന്നും മോദി പറഞ്ഞു.

മെട്രോ യാത്ര ആസ്വദിച്ചതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. തുടര്‍ന്നാണു ശ്രീധരനു നന്ദി രേഖപ്പെടുത്തിയത്. മെട്രോ റെയിലിനെ നേരിട്ടറിയാനും റോഡ് യാത്ര മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന അസൌകര്യങ്ങള്‍ ഒഴിവാക്കാനുമാണു പ്രധാനമന്ത്രി മെട്രോ റയില്‍ യാത്ര തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.