സുദര്‍ശന്‍ ഒമ്പതിനു കേരളത്തിലെത്തും
Tuesday, April 28, 2015 12:26 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പ്എഐസിസി തീരുമാനം അനുസരിച്ചു നടത്തുന്നതിനായി സംസ്ഥാന റിട്ടേണിംഗ് ഓഫീസറും (പിആര്‍ഒ) മുന്‍ കേന്ദ്രമന്ത്രിയുമായ സുദര്‍ശന്‍ നാച്ചിയപ്പന്‍ മേയ് ഒമ്പതിനു കേരളത്തിലെത്തും. കേരളത്തില്‍ ആരോഗ്യകരമായ തെരഞ്ഞെടുപ്പു നടത്തുമെന്നതില്‍ സംശയം വേണ്െടന്ന് എഐസിസി ദേശീയ തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി അറിയിച്ചു.

കേരളത്തില്‍ മണ്ഡലം, ബ്ളോ ക്ക് തലങ്ങളില്‍ അടുത്തിടെ നടന്നതോ, ഇപ്പോള്‍ നടത്തിവരുന്നതായോ ഉള്ള തെരഞ്ഞെടുപ്പുകളെക്കുറിച്ച് എഐസിസി തെരഞ്ഞെടുപ്പ് അഥോറിറ്റിക്കു ബന്ധമില്ലെന്നു മുല്ലപ്പള്ളി വ്യക്തമാക്കി. എഐസിസി തീരുമാനം കേരളത്തിനും ബാധകമാണ്.


ജൂലൈയിലും സെപ്റ്റംബറിലുമായി രണ്ടു ഘട്ടങ്ങളായാണു വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടത്തുന്നത്. ഇതില്‍ ആദ്യ ഷെഡ്യൂളനുസരിച്ചു ജൂലൈയില്‍ കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പു നട ത്തും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിര്‍ദേശം.

എഐസിസി സമ്മേളന ത്തില്‍ പാര്‍ട്ടി ഭരണഘടനാ ഭേദഗതികള്‍ പാസാക്കുന്നതു കണക്കിലെടുത്തുള്ള നേരിയ വ്യത്യാസം മാത്രമേ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുകയുള്ളൂവെന്നു മുല്ലപ്പള്ളി പറഞ്ഞു. എഐസിസി സമ്മേളനത്തില്‍ വൈ കാതെ തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം വിശ ദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.