തെലുങ്ക് നൃത്ത സംവിധായകന്‍ വിജയ് മരിച്ചു
തെലുങ്ക് നൃത്ത സംവിധായകന്‍ വിജയ് മരിച്ചു
Tuesday, April 28, 2015 12:14 AM IST
ഹൈദരാബാദ്: നേപ്പാളില്‍ ഷൂട്ടിംഗ് സംഘത്തോടൊപ്പം സ ഞ്ചരിക്കുയായിരുന്ന തെലുങ്ക് നൃത്തസംവിധായകന്‍ വിജയ് (21) ഭൂകമ്പത്തിന്റെ തുടര്‍ചലനത്തെത്തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൊക്രയില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് മടങ്ങുന്ന ഷൂട്ടിംഗ് സംഘത്തിന്റെ വാഹനമാണ് പുലര്‍ച്ചെ രണ്ടിന് അപകടത്തില്‍ പെട്ടത്. പുതുമുഖതാരങ്ങളഭിനയിക്കുന്ന എതാകരം ഡോട്കോം എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് 20 അംഗസംഘം വെള്ളിയാഴ്ചയാണു നേപ്പാളിലെത്തിയത്.


കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേര്‍ക്കു സാരമായി പരിക്കേറ്റു. ചിത്രത്തിന്റെ നിര്‍മാതാവ് കിഷന്റെ ബന്ധുവായ വിജയ് ആന്ധ്ര ഗുണ്ടൂര്‍ ജില്ലയില്‍ നൃത്തവിദ്യാലയം നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.