കാഷ്മീര്‍ പണ്ഡിറ്റുകള്‍ ജന്തര്‍മന്ദിറില്‍ പ്രതിഷേധ പ്രകടനം നടത്തി
Monday, May 4, 2015 11:29 PM IST
ന്യൂഡല്‍ഹി: കാഷ്മീരില്‍നിന്നുള്ള പലായനത്തിനു കാരണമായ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കണമെന്നു ജന്തര്‍മന്ദിറില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ കാഷ്മീര്‍ പണ്ഡിറ്റുകള്‍ ആവശ്യപ്പെട്ടു. കാഷ്മീരി പണ്ഡിറ്റുകളെ താഴ്വരയിലേക്കു മടക്കികൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനു മുമ്പു സമുദായാഗംങ്ങളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസത്തിലെടുക്കണമെന്നു നേതാക്കള്‍ പറഞ്ഞു.

കറുത്ത ടി ഷര്‍ട്ടും ബാന്‍ഡും ധരിച്ചെത്തിയ പണ്ഡിറ്റുകള്‍ ഹുറിയത്ത്, വിഘടനവാദി നേതാക്കള്‍ക്കെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കി. കാഷ്മീരി പണ്ഡിറ്റുകളെ സംബന്ധിച്ചു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് സമുദായാഗംങ്ങളുമായി ആലോചിക്കണമെന്ന് ജമ്മു കാഷ്മീര്‍ വിചാര്‍ മഞ്ച് ജനറല്‍ സെക്രട്ടറി മനോജ് ബഹന്‍ പറഞ്ഞു. സ്വദേശത്തേക്കു മടങ്ങാന്‍ പണ്ഡിറ്റുകള്‍ക്കു താല്പര്യമാണെന്നും അവരുടെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.