നരേന്ദ്ര മോദിക്കെതിരേ അല്‍ക്വയ്ദ ഭീഷണി
നരേന്ദ്ര മോദിക്കെതിരേ അല്‍ക്വയ്ദ ഭീഷണി
Tuesday, May 5, 2015 11:26 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ മുസ്ലിംകള്‍ക്കെതിരേയുള്ള യുദ്ധമാണെന്ന ആരോപണവുമായി തീവ്രവാദി സംഘടനയായ അല്‍ക്വയ്ദ. അല്‍ക്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിഭാഗമായ എക്യുഐഎസ് ആണു മോദിക്കെതിരേ പരാമര്‍ശവുമായി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മോദിയുടെ വാക്കുകളില്‍ മുസ്ലിംകളോടുള്ള വിരോധം വ്യക്തമാണെന്നും 'ഫ്രാന്‍സില്‍നിന്നു ബംഗ്ളാദേശിലേക്ക്: പൊടിപടലങ്ങള്‍ അടങ്ങില്ല' എന്ന പേരിലുള്ള വീഡിയോയില്‍ എക്യുഐഎസ് തലവന്‍ മൌലാന അസിം ഉമര്‍ പറയുന്നു.

ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നയങ്ങളും മോദിയുടെ വാക്കുകളും ഷാര്‍ലി എബ്ഡോയുടെ വരകളും മുസ്ലിംകളെ ദ്രോഹിക്കുകയാണെന്നാണു വീഡിയോയിലെ പരാമര്‍ശം. ദൈവദൂഷണവും മതനിന്ദയും നടത്തുന്നവര്‍ക്കു മാപ്പില്ലെന്ന സന്ദേശവും വീഡിയോയിലുണ്ട്.


എന്നാല്‍, ഇതൊരു ഭീഷണിയായി കാണുന്നില്ലെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. വിഷയത്തിന്റെ ഗൌരവം പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്െടന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

എക്യുഐഎസിന്റെ മാധ്യമ പ്രചാരണ വിഭാഗമായ ഹൌസ് ആസ് സാഹബ് പ്രൊഡക്ഷന്‍സാണു വീഡിയോ പോസ്റ് ചെയ്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.