എവറസ്റ് യാത്ര നിരോധിച്ചു
Tuesday, May 5, 2015 11:36 PM IST
ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 22 പേര്‍ മഞ്ഞുമലയിടിഞ്ഞുവീണു മരിച്ചതിനെത്തുടര്‍ന്ന് എവറസ്റ് യാത്ര നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചു.

ലോകത്തിലെ എറ്റവും ഉയരമുള്ള കൊടുമുടി കയറാന്‍ സ്പോണ്‍സര്‍മാരെ കണ്െടത്തി വന്‍തുക സര്‍ക്കാരില്‍ കെട്ടിവച്ചു കാത്തിരുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്കു തീരുമാനം തിരിച്ചടിയായി. ഷെര്‍പമാര്‍ക്കു നല്കുന്ന തുകയും ഭക്ഷണവും താമസവും ഓക്സിജന്‍ ടാങ്കുകളും ഉള്‍പ്പെടെ 40 ലക്ഷം രൂപയാണ് ഒരാളുടെ ചെലവ്. ഈ സീസണില്‍ 357പേര്‍ പേരു രജിസ്റര്‍ ചെയ്തിട്ടുണ്െടന്നും നിരോധനം താത്കാലികമാണെന്നും നേപ്പാള്‍ ടൂറിസം മന്ത്രി തുള്‍സി പ്രസാദ് ഗൌതം പ്രതികരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.