ആര്‍. ചന്ദ്രശേഖരന്‍ കോഫി ബോര്‍ഡ് വൈസ് ചെയര്‍മാന്‍
Tuesday, May 5, 2015 11:51 PM IST
ന്യൂഡല്‍ഹി: കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍. ചന്ദ്രശേഖരന്‍ കോഫി ബോര്‍ഡ് വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. മലയാളികളായ കെ.പി. തോമസ്, സി.പി. വര്‍ഗീസ് എന്നിവരും കോഫി ബോര്‍ഡ് ഭരണ സമിതിയില്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് ഭരണസമിതി യോഗത്തിലാണു തീരുമാനം.


ജാവേദ് അക്തര്‍ ഐഎഎസാണ് ബോര്‍ഡിന്റെ ചെയര്‍മാന്‍. നിലവില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനും ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമാണു ചന്ദ്രശേഖരന്‍.

അടുത്തിടെ ഐഎല്‍ഒ ഗവേണിംഗ് ബോര്‍ഡിലേക്കും ചന്ദ്രശേഖരന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.