റാഫാല്‍ ചര്‍ച്ച ഈ മാസം ആരംഭിക്കും: പരീക്കര്‍
റാഫാല്‍ ചര്‍ച്ച ഈ മാസം ആരംഭിക്കും: പരീക്കര്‍
Tuesday, May 5, 2015 11:55 PM IST
പനാജി: ഫ്രാന്‍സില്‍നിന്നു റാഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നകാര്യത്തിലുള്ള ചര്‍ച്ച ഈ മാസം ആരംഭിക്കുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഫ്രഞ്ച് പ്രതിരോധമന്ത്രി ഴാങ് ഈവ് ല ഡ്രിയന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുമ്പാണു റാഫാല്‍ കരാറിന്റെ കാര്യത്തില്‍ പ്രതിരോധമന്ത്രിയുടെ അഭിപ്രായപ്രകടനം. ഇന്ന് ഇന്ത്യയിലെത്തുന്ന ല ഡ്രിയന്‍ നാളെ പരീക്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തും. കഴിഞ്ഞമാസം ഫ്രാന്‍സ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 36 റാഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നകാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാരുമായി ധാരണയായിട്ടുണ്ട്. 600 കോടി ഡോളറിന്റെതാണ് ഈ ഇടപാട്. ഇതില്‍ 30-50 ശതമാനം ഇളവു ലഭിച്ചേക്കും. രണ്ടു മൂന്നു മാസത്തിനുള്ളില്‍ പ്രതിരോധ നിര്‍വഹണ നയം നടപ്പിലാക്കുമെന്നും പരീക്കര്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.