പാചകവാതക സബ്സിഡിക്കു നികുതിയില്ല
പാചകവാതക സബ്സിഡിക്കു നികുതിയില്ല
Wednesday, May 6, 2015 11:36 PM IST
ന്യൂഡല്‍ഹി: പാചകവാതക സിലിന്‍ഡറിനു സബ്സിഡിയായി ഗവണ്‍മെന്റ് വ്യക്തികള്‍ക്കു നല്കുന്ന തുകയ്ക്ക് ആദായനികുതി ബാധകമല്ല. ഇതുസംബന്ധിച്ചു ധനമന്ത്രാലയം ഇന്നലെ വിശദീകരണം പുറപ്പെടുവിച്ചു. ഗവണ്‍മെന്റ് നല്കുന്ന മറ്റു ക്ഷേമ ആനുകൂല്യങ്ങളും നികുതിവിധേയമല്ലെന്നു വിശദീകരണത്തില്‍ പറയുന്നു.

ഇക്കൊല്ലത്തെ ധനകാര്യ ബില്‍, സബ്സിഡികള്‍, ഗ്രാന്റുകള്‍, കാഷ് ഇന്‍സെന്റീവ്, ഡ്യൂട്ടി ഡ്രോ ബായ്ക്ക് തുടങ്ങിയവ നികുതിബാധക വരുമാനത്തില്‍ പെടുമെന്നു പറയുന്നതാണു സംശയം ഉയരാന്‍ കാരണം. ഇവ ബാധകമാകുന്നത് ബിസിനസിലോ പ്രഫഷനിലോനിന്നു ലാഭവും നേട്ടവും ഉള്ളവര്‍ക്കും മറ്റു സ്രോതസുകളില്‍നിന്നു വരുമാനം ഉള്ളവര്‍ക്കും മാത്രമാണ്. അത്തരക്കാര്‍ക്കും എല്‍പിജി സബ്സിഡി നികുതിബാധകമല്ല. ബിസിനസ് സംബന്ധമായ സബ്സിഡികളാണു ധനകാര്യ ബില്ലില്‍ വിവക്ഷിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.