ഗവര്‍ണര്‍ക്കെതിരേയുള്ള എഫ്ഐആര്‍ റദ്ദാക്കി
Wednesday, May 6, 2015 11:38 PM IST
ജബല്‍പുര്‍: പരീക്ഷാ ബോര്‍ഡ് തട്ടിപ്പു കേസില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിനെതിരേ രജിസ്റര്‍ ചെയ്ത എഫ്ഐആര്‍, അദ്ദേഹത്തിന്റെ പദവിയുടെ പരിരക്ഷ പ്രകാരം ഹൈക്കോടതി റദ്ദാക്കി. പദവിയില്‍ തുടരുന്നിടത്തോളം കാലം ഇദ്ദേഹത്തിന് ഇക്കാര്യത്തില്‍ പ്രത്യേക പരിരക്ഷയുണ്െടന്നും പദവി ഒഴിയുമ്പോള്‍ പോലീസിനു നടപടിയുമായി മുന്നോട്ടു പോകാമെന്നും കോടതി നിരീക്ഷിച്ചു.

ഇതേസമയം, അടിയന്തരഘട്ടങ്ങളില്‍ കോടതിവിധി പോലീസ് അന്വേഷണത്തിനു തടസമാകരുതെന്നു വ്യക്തമാക്കിയ കോടതി അന്വേഷണവുമായി ബന്ധപ്പെട്ടു ഗവര്‍ണറുടെ മൊഴിയെടുക്കുന്നതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി. ഇതു ഭരണഘടന അനുവദിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.