കുമാര്‍ ബിശ്വാസിനെ ന്യായീകരിച്ചു കേജരിവാള്‍
കുമാര്‍ ബിശ്വാസിനെ ന്യായീകരിച്ചു കേജരിവാള്‍
Wednesday, May 6, 2015 11:38 PM IST
ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ അപകീര്‍ത്തി കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസിനെ ന്യായീകരിച്ചു പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആരോപണമെന്നും എന്തിനാണു തങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും ലക്ഷ്യം വയ്ക്കുന്നതെന്നും കേജരിവാള്‍ ചോദിച്ചു. അതിനിടെ കേസില്‍ ഭിന്നാഭിപ്രാ യം ഉണ്ടായിതിനെത്തുടര്‍ന്നു ഡല്‍ഹി വനിതാ കമ്മീഷന്‍ അംഗം രാജിവച്ചു. കേസിനുക്കുറിച്ചു വിശദീകരിക്കാന്‍ കമ്മീഷന്‍ അധ്യക്ഷ ബര്‍ഖ സിംഗ് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഭിന്നത രൂക്ഷമായതിനെത്തുടര്‍ന്നു കമ്മീഷന്‍ അംഗം ജൂഹി ഖാന്‍ പരസ്യമായി രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.