ആറന്മുള വിമാനത്താവളം: സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയെന്ന് ചീഫ് സെക്രട്ടറി
ആറന്മുള വിമാനത്താവളം: സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയെന്ന് ചീഫ് സെക്രട്ടറി
Wednesday, May 6, 2015 11:39 PM IST
ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിയെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി വി. സോമസുന്ദരവുമായി ചര്‍ച്ച നടത്തിയെന്നു സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍. പരിസ്ഥിതി അനുമതി ലഭിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് കൂടിക്കാഴ്ചയ്ക്കു ശേ ഷം ഡല്‍ഹിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി അനുമതിക്കുള്ള പഠനം വേഗത്തിലാക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉന്നയിച്ചിരു ന്നോ എന്ന ചോദ്യത്തിന് അത്തരം ആവശ്യങ്ങള്‍ നേരിട്ട് ഉന്നയിക്കേണ്ടതില്ലെന്നായിരുന്നു മറുപടി. വിദഗ്ധ സമിതിക്ക് അതിന്റേതായ രീതിയുണ്െടന്നും സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കണം എന്നു തന്നെയാണു സര്‍ക്കാരിന്റെ നിലപാട്. മുഖ്യ പ്രമോട്ടര്‍ കെജിഎസ് ഗ്രൂപ്പാണെങ്കിലൂം ഭൂമി നല്‍കിയ സര്‍ക്കാറിനും ഓഹരി പങ്കാളിത്തമുണ്ട്. അതിനാലാണു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ താത്പര്യമെടുക്കുന്നത്.


ആറന്മുള വിമാനത്താവള പദ്ധതിക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മറ്റും നല്‍കിയ അനുമതി ഇപ്പോള്‍ നിലനില്‍ക്കുന്നുവെന്നും പരിസ്ഥിതി അനുമതി കിട്ടുന്നതോടെ തടസങ്ങള്‍ മാറുമെന്നും ജിജി തോംസണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.