സല്‍മാന്‍ കേസ്: വിധി നാളെ
Wednesday, May 6, 2015 11:48 PM IST
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേയുള്ള വാഹനാപകടക്കേസില്‍ സെഷന്‍സ് കോടതി ജഡ്ജി ദേശ്പാണ്ഡെ നാളെ വിധി പ്രസ്താവിക്കും. കുറ്റക്കാരനെന്നു കണ്െടത്തിയാല്‍ പത്തു വര്‍ഷംവരെ തടവു ലഭിക്കാം. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, കോടതി ജീവനക്കാര്‍ എന്നിവര്‍ക്കു മാത്രമേ കോടതി പരിസരത്തു പ്രവേശിക്കാന്‍ അനുവാദമുള്ളൂ.

വിധി പറയുന്ന ദിവസം സല്‍മാനോടു സന്നിഹിതനാകാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. സംഭവസമയത്തു താനല്ല തന്റെ ഡ്രൈവറാണു വണ്ടി ഓടിച്ചതെന്നും മദ്യപിച്ചിരുന്നില്ലെന്നും ഹ്ോടടലില്‍ നിന്നു വെള്ളം മാത്രമേ കുടിച്ചുള്ളുവെന്നും നേരത്തെ സല്‍മാന്‍ വാദിച്ചിരുന്നു.


2002 സെപ്റ്റംബര്‍ 28നു നടന്ന അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതാണു കേസിന് ആസ്പദമായ സംഭവം. നിരവധി കാരണങ്ങളാല്‍ കഴിഞ്ഞ 13 വര്‍ഷമായി കേസ് നീണ്ടു പോവുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.