ട്രോളിംഗ് നിരോധനം:എംപിമാരുടെ യോഗം വിളിക്കും
ട്രോളിംഗ് നിരോധനം:എംപിമാരുടെ യോഗം വിളിക്കും
Wednesday, May 6, 2015 11:52 PM IST
ന്യൂഡല്‍ഹി: ട്രോളിംഗ് നിരോധനം സംബന്ധിച്ച് ഫിഷറീസ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ എംപി മാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ലോക്സഭയെ അറിയച്ചു. 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്തുളള എസ്ക്ളൂസിവ് ഇക്കോണമിക്ക് സോണില്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുളള ഉത്തരവ് ബാധകമാകുകയുള്ളുയെന്നും മന്ത്രി വ്യക്തമാക്കി. ശൂന്യവേളയില്‍ കേരളാ എംപിമാര്‍ ഉന്നയിച്ച വിഷയത്തിനു മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് കേരളത്തിലെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന് കേരളത്തില്‍ നിന്നുളള എംപിമാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ.വി. തോമസ് ആവശ്യപ്പെട്ടു. മണ്ണെണ്ണ സബ്സിഡി ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികളുടെ ആനൂകൂല്യങ്ങള്‍ ഗണ്യമായി വെട്ടികുറയ്ക്കുയാണെന്ന് കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി.


കേന്ദ്ര കൃഷിമന്ത്രി പാര്‍ലെമന്റില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാണ് ട്രോളിംഗ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെടിക്കുന്നില്‍ സുരേഷ് എന്നിവരും പ്രതിഷേധം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.